കേരളം ഇന്ന് രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളതിന്റെ 80 ശതമാനവും നമ്മൾ ഇറക്കുമതി ചെയ്യുമ്പോഴും നമ്മുടെ ചുറ്റുമുള്ള വിഷമയമല്ലാത്തതും ഗുണമേന്മയുള്ളതുമായ പല വിഭവങ്ങളെയും നാം തിരിച്ചറിയാതെ പോകുന്നു. ഇറക്കുമതി ചെയ്ത വിഷലിപ്തമായ പച്ചക്കറികൾ കഴിക്കുന്ന നമ്മൾ നമ്മുടെ ചുറ്റുമുള്ള ഇലച്ചെടികളെയും അവയുടെ ഔഷധമൂല്യങ്ങളെയും തിരിച്ചറിയുന്നില്ല. എങ്കിലും നാടൻ ഭക്ഷഇലച്ചെടികളെക്കുറിച്ച് അറിയാവുന്നവരും, ഉപയോഗിക്കുന്നവരും വിരളമായി നമുക്കിടയിൽ ഇപ്പോഴുമുണ്ട്. അവരുടെ അനുഭവങ്ങളും, അറിവുകളും പങ്കുവെയ്ക്കുന്നതിലൂടെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന പല ചെടികളെയും സംരക്ഷിക്കാനും അവയുടെ മൂല്യം മനസ്സിലാക്കാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും നമുക്ക് കഴിയും. സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്ക്കായി വിഷലിപ്തമല്ലാത്ത ഗുണമേന്മയുള്ള ചില ചെടികളെയെങ്കിലും നമുക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാം.
Categories