കുഞ്ഞുമനസ്സുകളെ പ്രകൃതിയോടിണക്കി ‘തളിർ
കവടിയാർ: പ്രകൃതിയെ അറിയാനായി തണൽ ട്രസ്റ്റ് നടത്തിയ ‘തളിർ‘ അവധിക്കാല ക്യാമ്പ് സമാപിച്ചു. മെയ് 6 മുതൽ 10 വരെ നീണ്ടുനിന്ന ക്യാമ്പിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിനും കുട്ടികളെ സജ്ജരാക്കുന്നതിനുള്ള നിരവധി ശില്പശാലകൾ സംഘടിപ്പിച്ചു.
പ്രശസ്ത കലാകാരൻ ജോൺ ബേബി നയിച്ച ഓലകൊണ്ടുള്ള കളിപ്പാട്ടം നിർമ്മാണം, റോസ് എബ്രഹാം നയിച്ച കളി മൺ ശില്പശാല, തണലിന്റെ ഡയറക്ടർ പക്ഷി നിരീക്ഷകനുമായ രാജു കാവിലും വനം വന്യജീവി സംരക്ഷണ പ്രവർത്തകയായ ഡോ: മിറിയം എം എബ്രഹാമും ചേർന്നു നയിച്ച പക്ഷി നിരീക്ഷണവും കാടകം കാണലും തുടങ്ങിയവ കുട്ടികളിൽ ആവേശം ഉണർത്തി: സി ജയകുമാർ (എക്സിക്യൂട്ടീവ് ഡയറക്ടർ, തണൽ) കാലാവസ്ഥ വ്യതിയാനം പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി. 25 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് കുട്ടികൾക്ക് അവധിക്കാലത്ത് കിട്ടിയ മികച്ച അനുഭവമാണെന്നും പ്രകൃതി അറിയുവാനും സംരക്ഷിക്കുവാനും ലഭിച്ച വലിയ അവസരമാണെന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാളായ എസ്. ലക്ഷ്മി അഭിപ്രായപ്പെട്ടു.
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പഠന യാത്രയിൽ കുട്ടികൾ മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിച്ചു. ക്യാമ്പിൽനിന്ന് പാഠമുൾക്കൊണ്ട് അടുക്കള ത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, ആരോഗ്യകരമായ ജീവിത ശൈലികൾ എന്നിവ പരിശീലിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് തണൽ.
Thanal
OD-3, Jawahar Nagar, Kowdiar,
Thiruvananthapuram, Kerala 695003
Ph: 8089094446
