കാര്‍ബണ്‍ തുലിത മീനങ്ങാടി
മൂല്യനിര്‍ണ്ണയവും നിര്‍ദ്ദേശങ്ങളും
കാലാവസ്ഥ വ്യതിയാനം ലോകത്താകമാനം പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാൽ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് ദുർബല
മായുള്ള ജില്ലയാണ് വയനാട്. കാലാവസ്ഥാ വ്യതിയാനം ഇതിനോടകം തന്നെ ജനങ്ങളെയും അവരുടെ ഉപജീവന മാർഗ്ഗത്തെയും സാരമായി ബാധിക്കുന്നുണ്ട്. കാർബൺ തുലിത സുസ്ഥിര വികസനം എന്ന ആശയത്തെ തദ്ദേശസ്ഥാപനത്തിൽ പ്രാവർത്തികമാക്കുകയാണ് കാർബൺ ന്യൂട്രൽ മീനങ്ങാടി എന്ന പദ്ധതി. വിദ്യാഭ്യാസമേഖലക്കും പദ്ധതി ആസൂത്രണ സമിതികള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും കാര്‍ബണ്‍തുലിത വികസനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാക്കാനും കേരളത്തിലെ ഗ്രാമങ്ങളും ജില്ലകളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ വികസന മാതൃകയിലേക്ക് മാറ്റാൻ സഹായിക്കുന്ന വിവരങ്ങളും അടങ്ങിയ ഒരു പുസ്‌തകമാണ് “കാര്‍ബണ്‍ തുലിത മീനങ്ങാടി മൂല്യനിര്‍ണ്ണയവും നിര്‍ദ്ദേശങ്ങളും” എന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം ലഘൂകരിച്ച് കാര്‍ബണ്‍ തുലിത അവസ്ഥയിലേക്ക് എത്തിക്കാന്‍ യുണൈറ്റഡ്നേഷന്‍സിന്റെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്.
കാര്‍ബണ്‍ തുലിത മീനങ്ങാടി മൂല്യനിര്‍ണ്ണയവും നിര്‍ദ്ദേശങ്ങളും