NABARD Launches First Integrated tribal development program in Kollam
Kulathupuzha, 08/07/2024: NABARD Launches its first Integrated tribal development project at Kulathupuzha, Kollam. The project was inaugurated by Mr. Baiju N Kurupp, Chief general Manager of NABARD on 8 th july at Kadamankode, Mahadeval Temple by distributing Tree saplings and organic manure to tribal village heads of the selected tribal hamlets.Also he visited various tribal hamlets, interacting with the beneficiaries and planted a tree sapling to mark the beginning of the initiative.
Currently, the project aims at providing sustainable livelihoods and agricultural advancement, targeting 413 families residing in 8 hamlets, on a five-year trajectory. ‘Nabard’s goal is rural prosperity. It is achievable only when a trilateral Panchayat administration, Voluntary organizations, and the people come together. By the fifth year of the program, the beneficiaries may achieve economic progress, strengthen their livelihoods in a sustainable manner and set an example for comprehensive development in Kerala’ emphasized Nabard’s Chief General Manager on his inaugural speech.
The project will encompass various agricultural initiatives, along with water resource development, leadership training, skill development centers, and sanitation initiatives. The Tribal Farmer Producer Company, which facilitates branding, marketing, and enables sustainable development, is a significant component of the initiative.
“We believe this will be a two-fold development as it is the first project to involve us in conceptualization, which considers our lifestyle, cultural significance and environment along with the socio economic conditions of our hamlet.” P R Santhosh, Member of Kadamankode ward, opined.
C. Jayakumar, Executive Director of Thanal, the project implementing agency of the project, provided a brief overview of the project. The event was chaired by Laila Beevi, President of the Kulathupuzha Gram Panchayat, and attended by Rajashekharan Kani (President, V.P.C.), E.K. Sudheer (Block Panchayat Member), S. Chandrakumar (Chairman, Health Education – Standing Committee, Kulathupuzha), Rakhimol (D.D.M., NABARD), Muhammad Shaiju (Tribal Extension Officer), P. Thankappan Kani (Village Head, Villumala), and Appukuttan Kani (Village Head, Kuzhavikode), who offered felicitations in the program.
കൊല്ലത്തെ ആദ്യ സംയോജിത പട്ടിക വർഗ വികസന പദ്ധതിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി
08/ 07 / 2024 ,കുളത്തൂപ്പുഴ: നബാർഡിൻറെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സംയോജിത പട്ടികവർഗ്ഗ വികസന പദ്ധതിക്ക് തുടക്കമായി. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് പദ്ധതിയുടെ ഭാഗമായി ഊരുമൂപ്പന്മാർക്ക് തൈകളും ജൈവവളവും വിതരണം ചെയ്തു. തുടർന്ന് ഊരുകൾ സന്ദർശിക്കുകയും പദ്ധതിയുടെ ആദ്യ ചുവടെന്ന നിലക്ക് വൃക്ഷത്തൈ നേടുകയും ചെയ്തു.
സുസ്ഥിരമായ ഉപജീവനവും കാർഷിക പുരോഗതിയും ലക്ഷ്യമിട്ട് 5 വർഷം നീളുന്ന വികസന പരിപാടിയുടെ ഗുണഭോക്താക്കൾ ആകുന്നത് 8 ഊരുകളിലായി താമസിക്കുന്ന 413 കുടുംബങ്ങളാണ്.’ഗ്രാമീണ സമൃദ്ധിയാണ് നബാർഡിൻ്റെ ലക്ഷ്യം. ഒരു പ്രദേശത്തെ ത്രിതല പഞ്ചായത്ത് സംവിധാനവും സന്നദ്ധ സംഘടനകളും ജനങ്ങളും ഒരുമിക്കുമ്പോൾ മാത്രമേ അത് സാധ്യമാകൂ . പദ്ധതിയുടെ അഞ്ചാം വർഷമെത്തുമ്പോഴേക്കും ഗുണഭോക്താക്കൾ സാമ്പത്തിക പുരോഗതി നേടിയും , സുസ്ഥിരമായ രീതിയിൽ തങ്ങളുടെ ഉപജീവനം ശക്തമാക്കിയും സമഗ്ര വികസനത്തിൽ കേരളത്തിനു മാതൃകയാവാൻ കഴിയട്ടെ’ എന്ന് ഉദ്ഘടന വേളയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ആശംസിച്ചു.
വിവിധ കാർഷിക പരിപാടികൾക്കൊപ്പം ജല വിഭവ വികസനം, നേതൃത്വ പരിശീലനം, നൈപുണ്യ വികസന ശില്പശാലകൾ, ശുചിത്വ സംരംഭങ്ങൾ തുടങ്ങിയവ ഘട്ടങ്ങളായി നടപ്പിലാക്കും. ബ്രാൻഡിങ്ങും മാർക്കറ്റിംഗും സാധ്യമാക്കുന്ന ട്രൈബൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി പദ്ധതിയുടെ മുഖ്യഘടകമാണ്.
“ഞങ്ങളുടെ ഊരിൻ്റെ സംസ്കാരം, ജീവിത രീതി, പ്രകൃതി എന്നിവയ്‌ക്കൊപ്പം ആശയ രൂപീകരണത്തിൽ ഞങ്ങളെ ഉൾക്കൊള്ളിച്ചുള്ള ആദ്യത്തെ പദ്ധതിയെന്ന നിലയ്ക്ക് ഇതിലൂടെ ഇരുമടങ്ങ് വികസനം ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”കടമാൻകോട് വാർഡ് മെമ്പർ പി ആർ സന്തോഷ് അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ തണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സി ജയകുമാർ പദ്ധതിയെക്കുറിച്ച് ലഘു വിവരണം അവതരിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലൈല ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജശേഖരൻ കാണി (പ്രസിഡൻറ്, വി പി സി), ഇ കെ സുധീർ (ബ്ലോക്ക് പഞ്ചായത്ത് അംഗം), എസ് ചന്ദ്രകുമാർ (ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ – സ്റ്റാൻഡിങ് കമ്മിറ്റി, കുളത്തൂപ്പുഴ), രാഖിമോൾ (ഡി ഡി എം, നബാർഡ് ) മുഹമ്മദ് ഷൈജു (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ), പി തങ്കപ്പൻ കാണി (ഊരുമൂപ്പൻ,വില്ലുമല), അപ്പുക്കുട്ടൻ കാണി (ഈരു മൂപ്പൻ, കുഴവിയോട്) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.